കോതമംഗലം : കാലാവസ്ഥയിലെ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാൽ റിസർവോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ റിസർവോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകാൻ തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെ റിസർവോയർ ഫിഷറീസ് പദ്ധതി പ്രകാരം എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് റിസർവോയറിൽ 304000 പച്ചിലവെട്ടി, കാറുപ്പ് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി കടവിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ്,കീരംപാറ പഞ്ചായത്ത് ബ്ലോക്ക് മെമ്പർ ജോമി തെക്കേക്കര,കീരംപാറ പഞ്ചായത്ത് മെമ്പർമാരായ സിനി ബിജു,ജിജോ ആൻ്റണി,മഞ്ജു സാബു,കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ സിബി കെ എ,എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (മേഖല) ജൂനിയർ സൂപ്രണ്ട് സന്ദീപ് പി എന്നിവർ സംസാരിച്ചു.എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) നൗഷർഖാൻ കെ സ്വാഗതവും ആലുവ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സുലേഖ എം എൻ നന്ദിയും പറഞ്ഞു.