Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ടിലെ അ​ന​ധി​കൃ​ത ബ​ണ്ട് പൊളിക്കുന്നു; കളക്ടറുടെ ഇടപെടൽ ഫലം കണ്ടു.

കോ​ത​മം​ഗ​ലം: ഭൂതത്താന്കെട്ടിന് സമീപം വ​ന​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു പെ​രി​യാ​ർ​വാ​ലി വൃ​ഷ്ടി​പ്ര​ദേ​ശം കൈയേ​റി അ​ന​ധി​കൃ​ത ബ​ണ്ട് നി​ര്‍​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടത്തി നടപടി കൈകൊള്ളുവാൻ ​എറണാകുളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് ഇന്നലെ ഉ​ത്ത​ര​വി​ട്ടിരുന്നു. പു​ന്നേ​ക്കാ​ട് പ​ഴ​യ മാ​ഞ്ചി​യം തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള മ​ണ്‍​പാ​ത അ​വ​സാ​നി​ക്കു​ന്ന വെ​ള്ളം​ക്കെ​ട്ടു ​ചാ​ലി​ലാ​ണ് അ​ന​ധി​കൃ​ത ബ​ണ്ട് നി​ർമിച്ചിരിക്കുന്നത്. പെ​രി​യാ​ർവാ​ലി വൃ​ഷ്ടി​പ്ര​ദേ​ശം തു​ട​ങ്ങു​ന്ന ഭാ​ഗ​മാ​ണി​ത്.​ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ഹ​സീൽ​ദാ​ർ റേ​യ്ച്ച​ൽ ​കെ.​ വ​ർ​ഗീ​സ്, പെ​രി​യാ​ർ​വാ​ലി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബേ​സി​ൽ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തുകയും ചെയ്തതിനെ തുടർന്നാണ് ഇന്ന് അ​ന​ധി​കൃ​ത ബ​ണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൊളിക്കുവാൻ തുടങ്ങിയത്.​

കീരമ്പാറ പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ണി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തി ബ​ണ്ട് നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പ​ണ​വും നാട്ടുകാർ ഉന്നയിക്കുന്നു. നി​ല​വി​ലെ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് ഇ​രു​വ​ശ​ത്ത് നി​ന്ന് മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്താ​നെ​ന്ന പേ​രി​ലാ​ണ് പ​ണി​ക​ൾ ന​ട​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. ന​ട​പ്പാ​ത ബ​ല​പ്പെ​ടു​ത്താ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മ​ണ്ണി​ട്ട് വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് കൈയേ​റ്റം ന​ട​ത്തി​യ​ത്.​ ഉ​ദ്ദേ​ശം നാ​ല് മീ​റ്റ​ർ വീ​തി​യി​ൽ 50 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ബ​ണ്ട് പ​ണി​തി​രി​ക്കു​ന്ന​ത്. ദിവസങ്ങൾക്കുള്ളിൽ ബണ്ട് പൊളിച്ചു കളയുകയും ചിലവായ തുക അ​ന​ധി​കൃ​ത ബ​ണ്ട്നിർമ്മാണം നടത്തിയവരിൽ നിന്നും ഈടാക്കുമെന്നും പെരിയാർ വാലി അധികാരികൾ വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...

error: Content is protected !!