കോതമംഗലം :ഭൂതത്താൻകെട്ട് മിനി വൈദ്യുതി പദ്ധതി ; ചൈനയിൽ നിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്യുവാൻ ത്രികക്ഷി കരാറിൽ ഒപ്പിട്ടതായി വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ MLA യുടനിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ സ്ഥിതിയും ഇതിന്റെ ഭാഗമായി നടന്നു വരുന്ന സിവിൽ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ പ്രവർത്തികളുടെ നിലവിലെ സംബന്ധിച്ചും MLA നിയമസഭയിൽ ഉന്നയിച്ചു.
കേരളത്തിലെ ആദ്യത്തെ ബൾബ് ടൈപ്പ് ടർബൈൻ പദ്ധതിയായ ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുതി പദ്ധതി വേഗത്തിൽ കമ്മീഷൻ ചെയ്യണമെന്നും MLA നിയമസഭയിൽ ആവശ്യ പട്ടു.ഭൂതത്താൻകെട്ട് ചെറുകിട വൈദ്യുതി പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികൾ 86.61 ശതമാനം പൂർത്തീകരിച്ചു. ചൈനയിൽ നിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനായി KSEBL, M/s Sree Saravana Engineering Bhavani Private Ltd, M/s Hanan zhavoyaung Generating equipment co Ltd China എന്നിവർ ചേർന്ന് ഒരു ത്രികക്ഷി കരാർ ഒപ്പിട്ടു.
പ്രസ്തുത പദ്ധതിയിൽ നിന്നും എട്ട് മെഗാ വാട്ടിന്റെ 3 യന്ത്രങ്ങൾ ഉപയോഗിച്ച് 24 മെഗാ വോട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
പ്രസ്തുത പദ്ധതികളുടെ സിവിൽ പ്രവർത്തികളുടെ നിലവിലെ പുരോഗതി 99.7% ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ നിലവിലെ പുരോഗതി 86.61% ആണ്.
പ്രസ്തുത പദ്ധതി 2023 ഒക്ടോബർ മാസത്തോടെ കമ്മീഷൻ ചെയ്യുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി വകുപ്പ് മന്തി കെ.കൃഷ്ണൻ കുട്ടി ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു .