കോതമംഗലം : 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന് ആന്റണി ജോൺ എം എൽ എ നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു.അതു കൂടാതെ ജില്ലാ വികസന സമിതി യോഗങ്ങളിലും ഈ പ്രശ്നം ഉന്നയിച്ചിരുന്നു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ പടവുകളിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും എല്ലാം നീക്കം ചെയ്തിട്ടുള്ളത്.
