പിണ്ടിമന : ഭൂതത്താൻകെട്ട് ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഒൻപതാം നമ്പർ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടി തകരാറിൽ ആയിരിക്കുന്നത്. മഴ കനത്തതോടുകൂടി ബാരിയജിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. 15 ഷട്ടറുകലുള്ള ബാരിയജിന്റെ ഒരു ഷട്ടറിന് ഉണ്ടായ തകരാറ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പെരിയാർ വാലി അധികൃതർ. തകരാർ പരിഹരിച്ചാൽ മാത്രമേ ഷട്ടർ ഉയർത്തുവാനോ, താഴ്ത്തുവാനോ സാധിക്കുകയുള്ളു. മഴ കനത്തതോടുകൂടി ഭൂതത്താൻകെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെന്നും, ആശങ്കക്ക് വകയില്ലെന്നും അധികൃതർ പറഞ്ഞു.
