കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾ ഭൂതത്താൻകെട്ട് ബാരിയേജ് പരിസരം മാലിന്യ മുക്തമാക്കി. വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്‌റ്റിക് മാലിന്യങ്ങളും കൊണ്ട് റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു. ഭൂതത്താൻകെട്ട് കവല മുതൽ വനം വകുപ്പിന്റെ ചെക്പോസ്റ്റ് വരെയുള്ള ഭാഗങ്ങളാണ് കേഡറ്റുകൾ ശുചീകരിച്ചത്. പരിപാടിയുടെ ഉദ് ഘാടനം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. വാർഡ് മെമ്പർ സിജി ആന്റണി, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.എബി പി വര്ഗീസ് എന്നിവർ പ്രസംഗിച്ചു.എം. എ കോളേജിലെ 40 എൻ സി സി കേഡറ്റുകളാണ് ശുചീകരണത്തിൽ പങ്കാളികൾ ആയത്.
