കോതമംഗലം : ഭൂതത്താൻകെട്ട് ഡാമിലെ തുരുത്തുകളിൽ തുണ്ടത്തിൽ റൈഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം നടത്തിയ റെയ്ഡിൽ 600 ലിറ്റർ വാഷ് നശിപ്പിച്ചു. സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രഘു, ഡായി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ഡ്രൈവർ ബിപിൻ ലാൽ വാച്ചർ ഘോഷ് എന്നിവരും ഉണ്ടായിരുന്നു. രാവിലെ 7 മണി മുതൽ 1 മണി വരെ റെയിഡ് നീണ്ടുനിന്നു. ബോട്ടിൽ എത്തിയാണ് ഉദ്യോഗസ്ഥ സംഘം വാഷ് നശിപ്പിച്ചത്.
ഭൂതത്താൻകെട്ട് ഡാമിന് സമീപം പുഴക്ക് അക്കരെ പൊന്തക്കാട്ടിൽ വച്ച് വാറ്റിയെടുത്ത ചാരായം കഴിഞ്ഞ ആഴ്ച്ച പിടിച്ചെടുത്തിരുന്നു. തുടർന്ന് പ്രതികളെയും കൂട്ടി ഭൂതത്താൻകെട്ടിൽ പരിശോധന നടത്തിയപ്പോൾ ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ചാരായം കടത്താനുപയോഗിച്ച കാറും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്‌തു. പെരുമ്പാവൂര് ഒരു കല്യാണ ആവശ്യത്തിലേക്ക് കൊണ്ടു പോകാൻ തയ്യാറാക്കിയ ചാരായമാണ് ഇതെന്ന് പ്രതികൾ മൊഴി നൽകിയത്.