Connect with us

Hi, what are you looking for?

NEWS

നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം വെട്ടിമാറ്റുന്നു

കോതമംഗലം : ഇഞ്ചൂർ ശ്രീ ക്രിഷ്ണസാമിയുടെ തീരുമുറ്റത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിക്ക് വിടപടയുവാൻ സമയമായി. പ്രകൃതി ക്ഷോപത്തിൽ (ഇടിമിന്നൽ) കേടുപാടുകൾ സംഭവിച്ചതിനാൽ താന്ത്രിക വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ചെയ്ത് കൊണ്ട് മുറിച്ച് മാറ്റുവാൻ ക്ഷേത്ര ട്രെസ്റ്റ് തീരുമാനമെടുത്തു. കഴിഞ്ഞ വർഷം ഇടിമിന്നൽ ഏറ്റതിന് ശേഷം ആൽമരത്തിന്റെ ഇലകൾ പൊഴിയുകയും ശിഖിരങ്ങൾ ഉണങ്ങുകയും ചെയ്‌തു. ഏകദെശം 400 വർഷത്തെ പഴക്കം കണക്കാക്കുന്ന അരയാൽ ഇനത്തിൽപ്പെട്ട മരം അടുത്ത ദിവസങ്ങളിൽ മുറിച്ചുമാറ്റുമെന്ന് ക്ഷേത്ര ഭാരവാഹികൾ വെളിപ്പെടുത്തി. തായ് തടിയിൽ പച്ചപ്പിന്റെ ലക്ഷങ്ങൾ കാണുന്നതുകൊണ്ട് ശിഖിരങ്ങൾ മാത്രമാണ് ഇപ്പോൾ മുറിക്കുന്നത്. കാറ്റും മഴയും പതിവില്ലാത്ത രീതിയിൽ വർദ്ധിച്ചു വരുന്നതുകൊണ്ട് മുൻകരുതൽ എന്നരീതിയിലാണ് മരം ഭാഗികമായി മുറിച്ചു മാറ്റുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...