കോതമംഗലം : ഇഞ്ചൂർ ശ്രീ ക്രിഷ്ണസാമിയുടെ തീരുമുറ്റത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിക്ക് വിടപടയുവാൻ സമയമായി. പ്രകൃതി ക്ഷോപത്തിൽ (ഇടിമിന്നൽ) കേടുപാടുകൾ സംഭവിച്ചതിനാൽ താന്ത്രിക വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ചെയ്ത് കൊണ്ട് മുറിച്ച് മാറ്റുവാൻ ക്ഷേത്ര ട്രെസ്റ്റ് തീരുമാനമെടുത്തു. കഴിഞ്ഞ വർഷം ഇടിമിന്നൽ ഏറ്റതിന് ശേഷം ആൽമരത്തിന്റെ ഇലകൾ പൊഴിയുകയും ശിഖിരങ്ങൾ ഉണങ്ങുകയും ചെയ്‌തു. ഏകദെശം 400 വർഷത്തെ പഴക്കം കണക്കാക്കുന്ന അരയാൽ ഇനത്തിൽപ്പെട്ട മരം അടുത്ത ദിവസങ്ങളിൽ മുറിച്ചുമാറ്റുമെന്ന് ക്ഷേത്ര ഭാരവാഹികൾ വെളിപ്പെടുത്തി. തായ് തടിയിൽ പച്ചപ്പിന്റെ ലക്ഷങ്ങൾ കാണുന്നതുകൊണ്ട് ശിഖിരങ്ങൾ മാത്രമാണ് ഇപ്പോൾ മുറിക്കുന്നത്. കാറ്റും മഴയും പതിവില്ലാത്ത രീതിയിൽ വർദ്ധിച്ചു വരുന്നതുകൊണ്ട് മുൻകരുതൽ എന്നരീതിയിലാണ് മരം ഭാഗികമായി മുറിച്ചു മാറ്റുന്നത്.

You must be logged in to post a comment Login