കോതമംഗലം: മലയിന്‍കീഴില്‍ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ കുലച്ച ഏത്തവാഴകള്‍ നിലംപൊത്തി. മലയിന്‍കീഴ് ഗൊമേന്തപ്പടിയില്‍ താഴുത്തേടത്ത് വര്‍ക്കിച്ചന്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏത്തവാഴകളാണ് കാറ്റില്‍ നശിച്ചത്. അരലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പകുതിയോളം വാഴകളും നശിച്ചു. കുലച്ച വാഴകളാണ് ഏറെയും ഒടിഞ്ഞുവീണത്. ജൈവ കൃഷി ചെയ്തിരുന്ന വാഴയായിരുന്നു നശിച്ചത്. വര്‍ക്കിച്ചന്റെ നാനൂറോളം ഏത്തവാഴകള്‍ മാര്‍ച്ച് മാസത്തെ കാറ്റില്‍ നിലംപൊത്തിയിരുന്നു. അന്നും ഭീമമായ നഷ്ടമുണ്ടായി. കൃഷിഭവനില്‍നിന്നു നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയെങ്കിലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നഷ്ടപരിഹാരം നല്‍കുമെന്നല്ലാതെ എപ്പോള്‍ കിട്ടുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് ആക്ഷേപമുണ്ട്.