കോതമംഗലം: കുത്തുകുഴി അയ്യങ്കാവ് ജംഗ്ഷനിൽ സൗന്ദര്യവത്കരണ നടപടികൾക്ക് തുടക്കമായി. അയ്യങ്കാവ് ക്ഷേത്രത്തിന്റെ മുൻവശം മുതലും അയ്യങ്കാവ് ഹൈസ്കൂളിന്റെ മുൻവശം മുതലും രണ്ട് വശങ്ങളിലായി 200 മീറ്റർ നീളത്തിൽ ആണ് ഇന്റർ ലോക്ക് കട്ട വിരിച്ച് മനോഹരമാക്കുന്നത്. പ്രവർത്തികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
