കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സിവിൽ വർക്കുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം മണ്ഡലത്തിലെ ,കവളങ്ങാട്,പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വേനൽക്കാലത്ത് ഉണ്ടാകുന്ന കുടിവെള്ളക്ഷാമത്തിനും വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനും,കാർഷിക മേഖലയ്ക്കും വലിയ തോതിൽ സഹായകരമായിട്ടുള്ള നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയില്‍ ഉള്ള ആവോലിച്ചാല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേര്‍ന്ന് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് സെറ്റ് ഉപയോഗിച്ച് പെരിയാറിൽ നിന്നും പൈപ്പിലൂടെ ജലം പമ്പ് ചെയ്ത് പേരക്കൂത്ത് തോട്ടില്‍ എത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു സെക്കന്റില്‍ 0.5 ക്യൂബിക് മീറ്റര്‍ (0.5 ക്യുമക്ക് അളവ്) ജലം ഡിസ്ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് പമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
പമ്പ് ഹൗസില്‍ നിന്നും പേരക്കൂത്ത് തോട് വരെ ഏകദേശം 1550 മീറ്റര്‍ ദൂരത്തില്‍ പൈപ്പിലൂടെയും, പിന്നീട് പേരക്കൂത്ത് – പരീക്കണ്ണി തോട്ടിലൂടെ ഒഴുകി കോതമംഗലം പുഴയില്‍ ജലം എത്തിക്കുന്ന രീതിയിലാണ് പദ്ധതിയുടെ DPR തയാറാക്കിയിരിക്കുന്നത്. പേരക്കുത്ത് തോട്ടില്‍ നിലവിലുള്ള 5 ചെക്ക് ഡാമുകളും നവീകരിച്ച ടി പ്രദേശത്തെ ഭൂഗര്‍ഭജല വിതാനം ഉയര്‍ത്തി കൂടിവെള്ള ക്ഷാമവും ജലദൗര്‍ലഭ്യവും പരിഹരിക്കുന്നതിനുമാണ് ടി പദ്ധതി ലക്ഷ്യമിടുന്നത്. 240 HP യുടെ 4 പമ്പുകളാണ് (സ്റ്റാന്റ് ബൈ ഉള്‍പ്പെടെ ) മെക്കാനിക്കല്‍ വിഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പദ്ധതിയ്ക്കായി 12.65 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി ചെയ്യേണ്ട പ്രവർത്തികൾ പദ്ധതിയിൽപ്പെടുന്നു.അതിൽ 43845288.68 കോടി രൂപ ചിലവഴിച്ചുള്ള സിവിൽ വർക്കുകളുടെ ടെണ്ടർ നടപടികളാണിപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്.
പമ്പ് ഹൗസിന്റെ നിര്‍മ്മാണം , പൈപ്പിടല്‍,നിലവില്‍ പേരക്കുത്ത്-പരിക്കണ്ണി തോട്ടില്‍ ഉള്ള ചെക്ക് ഡാമുകളുടെ പരിപാലനവും പുനരുദ്ധാരണവും, വശങ്ങള്‍ കെട്ടി സംരക്ഷിക്കല്‍ എന്നി പ്രവൃത്തികളാണ് സിവിൽ പ്രവൃത്തികളില്‍ വരുന്നത്. ഇതില്‍ വെള്ളാമക്കുത്ത് പണിക്കന് കത്ത് എന്നീ ചെക്ക് ഡാമുകളുടെ പുനരുദ്ധാരണവും റാത്തപ്പിള്ളി,തടിക്കുളം,ഒലിയഞ്ചിറ എന്നീ ചെക്ക് ഡാമുകളുടെ പുനരുദ്ധാരണവും ഉള്‍പ്പെടുന്നു. വർക്കുകൾ അടുത്ത ആഴ്ച ആരംഭിക്കുമെന്നും തുടർന്ന് മെക്കാനിക്കൽ, ഇലക്ട്രിക്കൽ വർക്കുകളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു