കോതമംഗലം: എവിടെയും സ്പർശിക്കാതെ കൈകൾ വൃത്തിയാക്കുന്നതിനു വേണ്ടി കോതമംഗലം നഗരസഭയ്ക്ക് ബെനോ പോൾ നൽകിയ ഓട്ടോമാറ്റിക് ഹാന്റ് സാനിറ്റൈസറിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ ജി ജോർജ്,കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,ടീന മാത്യൂ,ജാൻസി മാത്യൂ,സിജു തോമസ്, റെജി ജോസ്,സിന്ധു ജിജോ,പി ആർ ഉണ്ണികൃഷ്ണൻ,ലിസി പോൾ,മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. കോതമംഗലം നഗരസഭയിലെ കൗൺസിലറായ ലിസി പോളിന്റെ മകനാണ് ബെനോ പോൾ.
