കോതമംഗലം: നെല്ലിക്കുഴിയിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ 23.01.21 തിയതി പുലർച്ചെ 02.00 മണിയോടെ മോഷ്ടിച്ച നാടുകാണി കുന്നുംപുറത്ത് വീട്ടിൽ പുരുഷോത്തമൻ മകൻ രമീഷ് (33), ചെറുവട്ടൂർ ബാലാ നിവാസ് വീട്ടിൽ നാരായണൻകുട്ടി മകൻ ദിലീഷ്(43) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ കേസ് അന്വേഷിച്ച് വരവെ 25.01.21 തിയതി രാവിലെ ഇവർ വാഹനവുമായി മുവാറ്റുപുഴ ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് എത്തി പ്രതികളെ പിടികൂടി വാഹനം കണ്ടെടുത്തു. കോതമംഗലഎസ് ഐ ശ്യാംകുമാർ, ലിബു, എ എസ് ഐ നിജു ഭാസ്കർ, ബിന്ദുവർഗ്ഗീസ് പൊലീസുകാരായ ഷിയാസ്, ജിതേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
