Connect with us

Hi, what are you looking for?

CHUTTUVATTOM

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​സി. സെ​ക്ര​ട്ട​റി​ക്കും നേ​രെ കൈ​യേ​റ്റം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തത്.

പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, അസി. സെക്രട്ടറി സി. അരുണ്‍ എന്നിവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് നെല്ലിക്കുഴി ചാലങ്കല്‍ ഷാഹുല്‍ (43) നെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. റോഡ് കൈയേറി മദ്രസ കെട്ടിടത്തിനായി അനധികൃത നിര്‍മാണം നടത്തുന്നതായി ഷാഹുലാണ് പരാതി നല്‍കിയത്.

പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇരുകക്ഷികളേയും എട്ടിന് ഹിയറിംഗിന് വിളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ ഷാഹുലിന് നോട്ടീസ് നല്‍കാന്‍ വീട്ടില്‍ എത്തിയെങ്കിലും കൈപ്പറ്റിയില്ല. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് പറഞ്ഞു. നോട്ടീസ് കൈപ്പറ്റാനായി പഞ്ചായത്തില്‍ എത്തിയ അവസരത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഷാഹുലിനെ പിടിച്ചുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം...

error: Content is protected !!