കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന മുത്തംകുഴിയിൽ എ.റ്റി.എം.കൗണ്ടർ അടഞ്ഞുകിടക്കുന്നതായി പരാതി. ഭരണസിര കേന്ദ്രമായ മുത്തംകുഴിയിൽ ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എ .റ്റി.എം കൗണ്ടർ രണ്ടാഴ്ചയോളമായി പ്രവർത്തന രഹിതമായി കിടക്കുന്നത്. ഇതുമൂലം നിരവധി ആളുകൾക്ക് പണമിടപാടുകൾ നടത്തുവാൻ 3 കിലോമീറ്ററോളം സഞ്ചരിച്ചു ചേലാട്, തൃക്കാരിയൂർ എന്നീ സ്ഥലത്തുള്ള എ ടി എം കൗണ്ടറിൽ പോയി പണം എടുക്കേണ്ട അവസ്ഥയാണ്. എത്രെയും വേഗം മുത്തകുഴിയിലെ കൗണ്ടർ നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
