കൊച്ചി: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 20-നും 56-നും മദ്ധ്യേ, യോഗ്യത: ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി /ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം /എസ്.എസ്.എല്‍.സി യും കുറഞ്ഞത് 3 വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയം. പ്രസ്തുത തസ്തികയിലേയ്ക്ക് ജനുവരി 13-ന് രാവിലെ 10 മുതല്‍ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ഉദേ്യാഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.
താല്പര്യമുളള അപേക്ഷകര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി/സംരംഭകരാണെങ്കില്‍ മത്സ്യകൃഷി മേഖലയിലെ മുന്‍ പരിചയം, പരിശീലനം എന്നീ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം അപേക്ഷകള്‍ ജനുവരി 11-നകം എറണാകുളം (മേഖല)ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലിം അലി റോഡ്, എറണാകുളം – 682 018 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 നമ്പറില്‍ ബന്ധപ്പെടുക.