കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം ഫോറെസ്റ്റ് റെയിഞ്ച് ഓഫീസർ സഞ്ജീവ് കുമാർ , ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കെ എം ഷെമീർ എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റ എം എൻ സതീശന് അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കാൻ കോതമംഗലം ഡി എഫ് ഒ ക്ക് എം എൽ എ നിർദ്ദേശം നൽകി.






















































