കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2015-16 അധ്യായന വർഷത്തിൽ കേവലം 14 കുട്ടികൾ മാത്രം ഉണ്ടായിരുന്ന പിണ്ടിമന സ്കൂളാണ് ഇന്ന് 274 കുട്ടികളുമായി പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒരേ പോലെ മികവ് പുലർത്തുന്ന പൊതു വിദ്യാലയമായി മാറിയിരിക്കുന്നത് . കൂട്ടായ ഇടപെടലിന്റെ വിജയമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 125 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനം സാധ്യമായ ഒരു ഘട്ടം കൂടിയാണിതെന്നും എം എൽ എ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടി കെ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, വാർഡ് മെമ്പർമ്മാരായ ലതാ ഷാജി,എസ് എം അലിയാർ, സിജി ആന്റണി, ലാലി ജോയി, ജിൻസ് മാത്യു,കോതമംഗലം എ ഇ ഒ സജീവ് കെ ബി, കോതമംഗലം ബിപിസി ബിനിയത്ത് പി എച്ച്,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കുര്യാക്കോസ് എം വി, എസ് എം സി ചെയർപേഴ്സൺ നിത്യ വിൽസൺ, മുൻ എച്ച് എം അജിത ടീച്ചർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത കെ സി, അസിസ്റ്റന്റ് എഞ്ചിനീയർ മെജോ ജോർജ്, കോൺട്രാക്ടർ ബേസിൽ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ലിജി വി പോൾ സ്വാഗതവും, പിടിഎ പ്രസിഡണ്ട് അനീഷ് തങ്കപ്പൻ നന്ദി രേഖപ്പെടുത്തി
