കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കും കാർഷിക വിളകൾക്കും ഉണ്ടായിട്ടുള്ള നാശ നഷ്ടങ്ങൾക്ക് അടിയന്തിരമായി നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ,കൃഷി വകുപ്പ് മന്ത്രിമാരെ ആന്റണി ജോൺ എം എൽ എ നേരിൽ കണ്ട് ചർച്ച നടത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രി എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തു. കളക്ടർക്ക് നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് ഐ എ എസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ എന്നിവർ സന്ദർശിച്ചു.
