കോതമംഗലം: സഭാപ്രശ്‌നത്തില്‍ പള്ളികളില്‍ ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ആന്റണി ജോൺ എം.എല്‍.എ സബ്മിഷൻ അവതരിപ്പിച്ചു. സംസ്ഥാനത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാപ്രശ്‌നത്തില്‍ പള്ളികളില്‍ ആരാധനാ സ്വാതന്ത്രത്തിനും മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നതിനും മാനുഷീക പരിഗണന ഉറപ്പാക്കുന്നത് സംബന്ധിച്ചും നാനാ ജാതി മതസ്തരുടെ അഭയകേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ ആൻറണി ജോൺ എം.എല്‍.എയുടെ സബ്മിഷന്‍.
സബ്മിഷന് മറുപടിയായി യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള ആരാധന സംമ്പന്ധിച്ച തര്‍ക്കപ്രശ്‌നത്തില്‍ 03.07.2017ലെ സുപ്രികോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരുസഭകളിലും പെട്ടവരുമായി സമവായശ്രമം നടത്താനായി മന്ത്രി സഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ടന്നും, ഈ ഉപസമിതി ചര്‍ച്ചക്കായി ഇരുവിഭാഗങ്ങളെയും വിളിച്ചങ്കിലും ഒരു വിഭാഗം ചര്‍ച്ചയ്ക്ക് സന്നദ്ധമായില്ലന്നും, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ ഘട്ടങ്ങളില്‍ പോലീസ് ഇടപെടല്‍ വേണ്ടിവന്നുവെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. മരിഞ്ഞുകഴിഞ്ഞ ഒരാളുടെ ശവശരീരം മറവുചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നത് മനുശ്യാവകാശ പ്രശ്‌നം തന്നെയാണ്. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും, കോടതി വിധിയില്‍ പറയുന്ന പ്രകാരവും കേസിന്റെ സവിശേഷതകളും കണക്കിലെടുത്ത് സമാധാനപരമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
You must be logged in to post a comment Login