Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എംഎൽഎയുടെ ഇടപെടൽ പിണ്ടിമന സർക്കാർ മൃഗാശുപത്രിയിൽ ഡോക്ടറെ മാറ്റി നിയമിച്ച് ഉത്തരവായി.

കോതമംഗലം: ‌ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ നാളുകളായി കാര്യക്ഷമമായിരുന്നില്ല. ഇവിടെയുള്ള ഡോക്ടർ കൃത്യമായി ജോലിക്ക് ഹാജറാകാത്തത് മൂലം പ്രസ്തുത മൃഗാശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്നും, ക്ഷീര കർഷകരടക്കമുള്ള നിരവധി ആളുകൾ ഇതുമൂലം വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ഇത്തരത്തിൽ ക്ഷീരകർഷകർ അടക്കമുള്ള ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി കൃത്യമായി ജോലിക്ക് ഹാജരാകുന്ന ഒരു ഡോക്ടറെ ഇവിടെ നിയമിക്കണമെന്നും നവംബർ 11 ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു.

പ്രസ്തുത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പിണ്ടിമന മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പകരം കൃത്യമായി ജോലിക്ക് ഹാജറാകുന്ന ഡോക്ടറെ നിയമിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുന്നതാണ് എന്ന് ബഹു:മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിക്കുകയും, ഇതേ തുടർന്ന് നവംബർ 13ന് തന്നെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നമ്പർ AHD/8138/2019 D2 ഉത്തരവ് പ്രകാരം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ ശോഭാ ജയറാമിനെ ഇടുക്കി ജില്ലയിലെ സൂര്യനെല്ലി വെറ്റിനറി ഡിസ്പെൻസറിയിലേക്ക് മാറ്റി നിയമിക്കുകയും പകരം കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് DDVCLലെ ഡോക്ടർ മേരി വിജയയെ പിണ്ടിമന സർക്കാർ മ്യഗാശുപത്രിയിലേക്കും നിയമിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

error: Content is protected !!