കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ ലെവൽ, ബ്രാഞ്ച് എന്നീ കനാൽ ബണ്ടുകളാണ് നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിൽ വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ ,ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ് എം അലിയാർ ,സിജി ആന്റണി ,ലതാ ഷാജി ,ലാലി ജോയി ,പി വി ഐ പി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി കെ മുഹമ്മദ് ,അസിസ്റ്റൻറ് എഞ്ചിനീയർ പൗർണമി ചന്ദ്രൻ , പൊതു പ്രവർത്തകരായ പി എം മുഹമ്മദാലി ,ബിജു പി നായർ,ആന്റണി പുല്ലൻ എന്നിവർ പങ്കെടുത്തു .
