കോതമംഗലം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോണിന്റെ ഭൂരിപക്ഷം പ്രവചിക്കുവാൻ ഫേയ്സ്ബുക്ക് വഴി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഭൂരിപക്ഷ പ്രവചനവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ഥ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. 6605 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആന്റണി ജോണിന്റെ വിജയം.
ഒരു മത്സരത്തിൽ 6600 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച കുറ്റിലഞ്ഞി സ്വദേശി ഹനീഫ് കെ മുഹമ്മദിനും,മറ്റൊരു മത്സരത്തിൽ 6500 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച തങ്കളം സ്വദേശി ജാ ഹസ്സൻ വട്ടക്കുടിക്കുമാണ് സമ്മാനങ്ങൾ നല്കിയത്.വിജയികളെ എം എൽ എ അനുമോദിച്ചു.
