കൊച്ചി : ഇത്തവണ ഡാവിഞ്ചി സുരേഷ് തന്റെ കലാവൈഭവംതെളിയിച്ചത് വെള്ളിയാഭരണങ്ങളിൽ ആണ്. 418 കിലോ വെള്ളി ആഭരണങ്ങള്‍ മുപ്പത്തഞ്ച് അടി വലുപ്പം ദേ ആന്ദ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡി യുടെ ചിത്രം റെഡി. ഡാവിഞ്ചി സുരേഷിന്‍റെ നൂറു മീഡിയങ്ങളില്‍ എഴുപത്തി എട്ടാമത്തെ മീഡിയമായി ഇനി വെള്ളിയുംമാറി. മുന്‍ രാഷ്ട്രപതി അന്തരിച്ച എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രം സ്വര്‍ണത്തില്‍ തീര്‍ത്തത് കണ്ടപ്പോഴാണ് ആന്ദ്ര കാര്‍ക്ക് ഇങ്ങനെയൊരു മോഹം തോന്നിയത്.നെല്ലൂര്‍ അർബന്‍ ഡവലപ്മെന്റ്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ ദ്വാരകാനാദിനാണ് ഇങ്ങനെ ഒരു താല്പര്യം ഉണ്ടായത്. അദ്ദേഹത്തിന്‍റെ സുഹൃത്തുകൂടിയായ സൌത്ത് ഇന്ത്യയിലെ വെള്ളി പാദസ്വരങ്ങളുടെ ഡീലര്‍ കൂടിയായ ബാബു ശങ്കര്‍ ആണ് സേലത്ത് ധനഭാഗ്യം കല്യാണ മണ്ഡപത്തിലെ ഹാളില്‍ വെച്ച് സുരേഷിന് ചിത്രം നിര്‍മിക്കാനുള്ള അവസരം ഉണ്ടാക്കിയത്.
സുരെഷിനെക്കൂടാതെ സഹായിയായി ഫെബിനും ക്യാമാറമെന്‍ പ്രജീഷ് ട്രാന്‍സ് മാജിക്കും, സച്ചിനും ആണ് ഇതിനായി സേലത്ത് എത്തിയത് . പതിമൂന്നു മണിക്കൂര്‍ സമയമെടുത്ത് നാനൂറ്റി പതിനെട്ടു കിലോ വെള്ളി ആഭരണങ്ങളാണ് ഇതിനായി ഡാവിഞ്ചി ഉപയോഗിച്ചത്. പോളീഷ് ചെയ്തതും ചെയ്യാത്തതുമായ പാദസ്വരങ്ങള്‍ ആണ് കൂടുതലും ഉണ്ടായിരുന്നത്. അതിനാല്‍ ചെറിയ കളര്‍ വേരിയെഷനുകള്‍ ചിത്രത്തില്‍ കൊണ്ട് വരാനായിയെന്ന് സുരേഷ് പറഞ്ഞു .. മുഖം കറുത്ത വെല്‍വെറ്റ് തുണിയിലാണ് ആഭാരങ്ങള്‍ നിരത്തിയത് ബാക്ക് ഗ്രൌണ്ടിനു നീല തുണിയും ഉപയോഗിച്ചു.