കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 87- ആം ദിവസത്തേക്ക് കടന്നു.മുൻസിപ്പൽ കൗൺസിലർ അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ. പി വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുപോൾ മാറാച്ചേരി, ജോർജ് ഇടപ്പാറ, പി.സി ജോർജ്, എം. വി റെജി, ബിനോയി മണ്ണഞ്ചേരി, ഫാദർ വർഗീസ് മാലിയിൽ, ഫാ. ബിജു അരിയിക്കൽ എന്നിവർ പ്രസംഗിച്ചു നാനാജാതിമതസ്ഥരായ വിശ്വാസികളുടെ നേതൃത്വത്തിൽ ഇന്നത്തെ സമരം നടന്നു.

You must be logged in to post a comment Login