കുട്ടമ്പുഴ : അങ്കമാലി ഡിസ്റ്റ് കോളേജിൽ വിദ്യാർഥികൾ ഉരുളൻതണ്ണി തോട് ശുചികരണവും പ്ലാസ്റ്റിക് ബോധവത്കരണവും നടത്തി. അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി യിലെ സാമൂഹിക സേവന വിഭാഗം ഫസ്റ്റ് ഇയർ BSW വിദ്യാർത്ഥികൾ അവരുടെ കമ്മ്യൂണിറ്റി പഠനത്തിന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ നാലു ദിവസത്തെ റൂറൽ ക്യാമ്പ്ൻറെ ഭാഗമായാണ് ഉരുളൻതണ്ണി തോട് ശുചികരണവും അതോടൊപ്പം പ്ലാസ്റ്റിക് വലിച്ചെറിയുന്നതിന്റെ ദൂക്ഷ്യ ഫലങ്ങളെ കുറിച്ചും പുഴ മലിനമാകാതെ നോക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച് ബോധവത്കരണവും നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി K A ശുജീകരണയജ്‌ഞം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോഷി പൊട്ടക്കൽ, കോളേജ് HOD സുബിൻ ജോർജ്എന്നിവർ സംസാരിച്ചു.
