Connect with us

Hi, what are you looking for?

NEWS

ആ​ന​ശ​ല്യം:ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം

കോതമംഗലം: കീരമ്പാറ വനാതിര്‍ത്തി മേഖലയില്‍ ആനശല്യത്തെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം. കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ പെരിയാര്‍ കടന്ന് ചേലമലയില്‍ തമ്പടിച്ചെത്തുന്ന ആനകളെ പ്രതിരോധിക്കാനായി എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് (തൂക്കുവേലി) സ്ഥാപിക്കാനായി നബാര്‍ഡ് 80 ലക്ഷം രൂപയാണ് അനുവദിച്ച് ടെന്‍ഡറായിട്ടുള്ളത്. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിങിന്റെ അവസ്ഥ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. പലയിടത്തും ഒരു മാസം പോലും ആയുസില്ലാത്ത ഫെന്‍സിങ് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകുക. പുന്നേക്കാട് മേഖലയില്‍ കളപ്പാറ, കൂരികുളം, വെള്ളംക്കെട്ടുചാല്‍, തെക്കുംമ്മേല്‍, സിഗ്‌നല്‍ സ്റ്റേഷന്‍, കൈതകണ്ടം, ഓടപ്പനാല്‍, കൃഷ്ണപുരം എന്നിവിടങ്ങളിലെല്ലാം ആനകള്‍ എത്തുന്ന പ്രദേശമാണ്. തട്ടേക്കാട് റോഡില്‍ പുന്നേക്കാട് കവല കഴിഞ്ഞ് ആന എത്തിയ ഭാഗം മുതല്‍ വനാതിര്‍ത്തിയില്‍ റോഡിനോട് ചേര്‍ന്നും വീടുകള്‍ക്ക് മുന്നിലൂടെയും ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള വനം വകുപ്പ് തീരുമാനത്തെ പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം എതിര്‍ത്തു.

പെരിയാര്‍ കടന്നെത്തുന്ന ആനകളെ പ്രതിരോധിക്കാന്‍ ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചതുകൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ആനത്താരകളിലും പെരിയാര്‍ തീരത്തും തടയുകയാണ് വേണ്ടത്. നാലര ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനത്തിന് അകത്തും പുറത്തുമായി ഫെന്‍സിംഗ് സ്ഥാപിച്ചാല്‍ ആന എത്തുകയും ജനത്തിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുമാണ് ഉണ്ടാകുക. കൂരികുളം തോട് ഭാഗം മുതല്‍ ഭൂതത്താന്‍കെട്ട് തോട്ടപ്പുരം ഭാഗം വരെ 11 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനായിരുന്നു ജനജാഗ്രതാ സമിതി യോഗത്തിലെ തീരുമാനം. പഞ്ചായത്ത് അധികാരികളും വനം വകുപ്പ് അധികൃതരും ചേര്‍ന്നുള്ള സമിതി എടുത്ത തീരുമാനത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. ഇപ്പോഴത്തെ തീരുമാനപ്രകാരമുള്ള ഫെന്‍സിംഗ് ഗുണത്തേക്കാളേറെ ദോഷകരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ആന പുഴ കടന്നെത്തുന്നത് തടയുകയാണ് വേണ്ടത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വര്‍ഗീയ കക്ഷികളുമായി അന്തര്‍ധാരയുണ്ടാക്കി പി.എം ശ്രീ പദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിലൂടെ ഇടതു സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന ശ്രമമാണ് കേരളത്തില്‍ നടപ്പിലാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. നിയമന...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് നൊവേന, ആഘോഷമായ സുറിയാനി...

CHUTTUVATTOM

പോത്താനിക്കാട്: നറുക്കെടുപ്പിലൂടെ പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതികള്‍ നേടി എല്‍ഡിഎഫ്. ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും എല്‍ഡിഎഫിന് ലഭിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ അംഗബലമായതോടെ സ്ഥിരം സമിതി അംഗങ്ങളെ...

CHUTTUVATTOM

കോതമംഗലം: എംവിഐപിയുടെ വലതുകര കനാല്‍ തുറക്കാത്തതിനെ തുടര്‍ന്ന് വരള്‍ച്ചാ ഭീഷണിയില്‍ കോതമംഗലം താലൂക്കിലെ നാലു പഞ്ചായത്തുകള്‍. പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നത് എംവിഐപി കനാലാണ്. എംവിഐപിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു. മനുഷ്യന്റെ ജീവനും, നിലനില്‍പ്പിനും നിരന്തരം ഭീഷണി ഉയര്‍ത്തുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്. മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

error: Content is protected !!