ന്യു യോർക്ക്: നാസാ കൗണ്ടിയിലെ പ്രധാന മെഡിക്കൽ സിസ്റ്റം ആയ നാസാ കൗണ്ടി യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ.യു.എം.സി) ഡയറക്ടർമാരിലൊരാളായി പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ അജിത് കൊച്ചുകുടിയില്‍ എബ്രഹാമിനെ (അജിത് കൊച്ചൂസ്) കൗണ്ടി എക്സിക്യു്റ്റിവ് ലോറ കറൻ നിയമിച്ചു. അഞ്ച് വർഷമാണ് കാലാവധി. 15 പേരടങ്ങുന്ന ബോർഡിൽ ഇന്ത്യാക്കാരനായ റിപ്പബ്ലിക്കൻ അംഗം ബോബി കലോട്ടി ആണ് മറ്റൊരംഗം. നാസാ ഹെൽത്ത്കെയർ കോർപറേഷന്റെ കീഴിലാണ് എൻ.യു.എം.സി പ്രവർത്തിക്കുന്നത്. ജൂൺ 8 ചൊവ്വാഴ്ച അജിത് സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച പ്രഥമ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കും. ഹോപിറ്റലുകൾക്കുള്ള വിഹിതം നിർണയിക്കുന്നത് ബോർഡാണ്. മറ്റ് ഭരണപരമായ ചുമതലകളുമുണ്ട്. ഇപ്പോൾ സിസ്റ്റം കമ്മിയിലാണ് പോകുന്നത്. കമ്മി നികത്തുന്നതിനും മറ്റും ബോർഡ് സുപ്രധാന ശുപാർശകൾ നൽകുന്നു. നാസാ കൗണ്ടി ഡമോക്രാറ്റിക് പാർട്ടി ചെയർ ജെയ്ക്ക് ജേക്കബ്സ്, സെനറ്റർ കെവിൻ തോമസ് എന്നിവർ അജിത്തിനെ അനുമോദിച്ചു.
ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (KCANA) യുടെ പ്രസിഡന്റ് ആയിരുന്നു അജിത്. മുവാറ്റുപ്പുഴ സ്വദേശി കൊച്ചുകുടിയിൽ എബ്രഹാമിന്റെയും കുറുപ്പംപടി സ്വദേശിനി അന്നകുഞ്ഞിന്റെയും മകനാണ് അജിത്. പ്രവര്‍ത്തന നൈപുണ്യം കൊണ്ടും സംഘടനാ നേതൃത്വത്തിന്റെ ഊടും പാവും നെയ്തെടുത്തും KCANA സംഘടനയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ അജിത്തിനായി. മാസ്സപെക്വാ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സെനറ്റര്‍ കെവിന് തോമസിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലെയ്സനുമാണ് , ന്യു യോർക്ക് സിറ്റിയിൽ ഐ. ടി. മേഖലയില്‍ ഡയറക്ടറായി ജോലി ചെയ്യുന്ന അജിത്.
https://kothamangalamnews.com/global-edu-kothamangalam-conduct-seminar-and-webinar-for-students-for-canada.html
