പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു. യോഗത്തിൽ പ്രധാനമായും പെരുമ്പാവൂരിന്റെ സ്വപ്ന പദ്ധതിയായ പെരുമ്പാവൂർ ബൈപാസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്ഥലമെടുപ്പ് പൂർത്തിയാക്കി ഏപ്രിൽ മാസത്തോടെ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകുമെന്ന് എം എൽ എ അറിയിച്ചു. പെരുമ്പാവൂരിന്റെ ചിരകാല സ്വപ്നമായ ബൈപാസ് പൂർത്തിയാക്കുന്നതിലൂടെ നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കഴിയും. ബൈപ്പാസുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻമാരെ നിയമിക്കുന്നതിന് RBDCK ഉദ്യോഗസ്ഥൻമാർക്ക് MLA നിർദ്ദേശം നൽകി.
പെരുമ്പാവൂരിലെ പല റോഡുകളും മഴക്കാലത്തിനു ശേഷം സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം പ്ലൈവുഡിന്റെയും ക്വാറികളുടെയും മദ്യകേരളത്തിലെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ഭാരവണ്ടികളുടെ ഗതാഗതം താരതമ്യേന കൂടുതലാണ്. ചെറിയ രീതിയിലുള്ള അറ്റകുറ്റ പണികൾ കൊണ്ട് ഇത് പൂർണമായി പരിഹരിക്കാനാകില്ല. റോഡുകളുടെ ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണണമെങ്കിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ നിർമിക്കുക എന്നുള്ളത് മാത്രമാണ്. ഈ ആവശ്യം എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നിരവധി പ്രാവശ്യം ചർച്ച നടത്തിയതാണ്.
കീഴില്ലം – കുറുപ്പംപടി റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് വീതീ കൂട്ടുന്ന ജോലികൾ ധൃതഗതിയിലാക്കുന്നതിന് എം എൽ എ നിർദ്ദേശം നൽകി. വീതി കൂട്ടൽ നടപടികൾ വൈകുന്ന സാഹചര്യത്തിൽ നിലവിലുള്ള റോഡ് BM & BC നിലവാരത്തിൽ എങ്കിലും ടാർ ചെയ്തു സഞ്ചാരയോഗ്യം ആക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം എന്ന് എം എൽ എ ആവശ്യപ്പെട്ടു. കിഫ്‌ബി ഏറ്റെടുത്തിട്ടുള്ള പല വർക്കുകളും സാവധാനത്തിൽ ആണെന്ന് എം എൽ എ കുറ്റപെടുത്തി.
മണ്ഡലത്തിലെ ഏറ്റവും ഗതാഗത തിരക്കേറിയ ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുമെന്നും യോഗത്തിൽ KR FB പ്രതിനിധി അറിയിച്ചു. സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കിഫ്‌ബി അധികൃതരുടെ അടിയന്തിര ഇടപെടൽ വേണമെന്ന് എം എൽ എ. നിലവിൽ ഉള്ള രണ്ടു വരി പാത ബിഎംബിസി നിലവാരത്തിൽ ചെയ്യുവാനും അതിനോടൊപ്പം നാലുവരിപ്പാത വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുവാനും ധാരണയായി.
മണ്ഡലത്തിലെ ബ്രിഡ്ജ്സിന് കീഴെയുള്ള പ്രവർത്തികളുടെ അവലോകനം നടന്നു. പ്രധാന പദ്ധതിയായ കാലടി സമാന്തര പാലത്തിന്റെ ഉടനെ ഡിസൈൻ അപ്രൂവ് ചെയ്യുമെന്നും, നിർമാണം വേഗത്തിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങാൻ സാധിക്കുമെന്ന ഉറപ്പ് ബ്രിഡ്ജസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽദോസ് കുന്നപ്പിള്ളി എം എൽ എ യ്ക്ക് നൽകി. മണ്ണൂർ – പോഞ്ഞാശ്ശേരി റോഡിന്റെ നിർമാണത്തിന് പെരുമ്പാവൂർ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്തു അടിയന്തിര പ്രവർത്തികൾ ക്കായി 8.7 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചാതായി എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി കളക്ടർ സുനിൽ ലാൽ, RBDCK ജനറൽ മാനേജർ ഐസക് വർഗീസ്, പി.രാജൻ , പിഡബ്ല്യുഡി എക്സികുട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി ദേവകുമാർ ഇ കെ, പെരുമ്പാവൂർ അസിസ്റ്റന്റ് എഞ്ചിനീയർ ശാരിക ടിഎസ്, കുറുപ്പംപടി അസിസ്റ്റന്റ് എഞ്ചിനീയർ ജെസിയ , ബ്രിഡ്ജ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിയൂസ്, അസിസ്റ്റന്റ് എഞ്ചിനീയർ നജ്മുദീൻ ടി എ , അസിസ്റ്റന്റ് എഞ്ചിനീയർ ഷിനോയ് കെ സി , KRFB മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി എസ് ദേവി , KRFB അസിസ്റ്റന്റ് എഞ്ചിനീയർ നിമ്നമോൾ, KRFB അസിസ്റ്റന്റ് എഞ്ചിനീയർ മുഹസീന കുറുപ്പുംപടി, കുന്നത്തുനാട് ഭൂരേഖ തഹസിൽദാർ ജോതി, റവന്യു ഉദ്യോഗസ്ഥരായ സന്തോഷ്, സുദർശന ബായ്, ഷീബ എസ്, നവനീത് പി. കെ, തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.