കോതമംഗലം : വയനാട് ദുരന്ത നിവാരണത്തിനാവശ്യമായ കേന്ദ്ര സഹായം ഉടൻ നൽകുക,
അദാനിയെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു . സി പി ഐ സംസ്ഥാന കൗൺസിൽ അംഗം
പി കെ രാജേഷ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു .
സീറോ ശിവറാം അദ്ധ്യക്ഷനായ യോഗത്തിൽ
മണ്ഡലം സെക്രട്ടറി നിതിൻ കുര്യൻ ഷെഫിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഷഫീഖ് മുഹമ്മദ്
അനീഷ് എ.ആര്‍
മനോജ് മത്തായി
ജിബിൻ മാത്യു മൊയ്തീൻ സി എ
ജസ്റ്റിൻ ജോയ്
സുധീഷ് ദാസ് ജയേഷ് മോഹൻ എന്നിവർ നേത്യർത്വം നൽകി.