Connect with us

Hi, what are you looking for?

CHUTTUVATTOM

എ ഐ വൈ എഫ് ജില്ലാ ജാഥ ആരംഭിച്ചു.

കോതമംഗലം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി മാഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ ഐ വൈ എഫ് സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം ക്യാമ്പയിന്റെ പ്രചരണാർത്ഥം എ ഐ വൈ എഫ് സംസ്ഥാന ജോ.സെക്രടറി എൻ. അരുൺ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് കെ.ആർ റെനീഷ് ഡയറക്ടറും പി.കെ.രാജേഷ്, കെ.എസ് ജയദീപ്, സിജി ബാബു, എം.ആർ. ഹരികൃഷ്ണൻ , എ.എസ് അഭിജിത് എന്നിവർ ജാഥാംഗങ്ങളുമായിസംഘടിപ്പിച്ചിട്ടുള്ള ജില്ലാ ജാഥ കോതമംഗലം നെല്ലിമറ്റത്ത് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ആർ.സജി ലാൽ ഉദ്ഘാടനം ചെയ്തു.

സംഘ പരിവാർ ഫാസിസ്റ്റ് ശക്തികളെയും വർഗ്ഗീയ പ്രസ്ഥാനങ്ങളെയും ശക്തിയാർജ്ജിക്കുവാൻ അനുവദിക്കാത്ത മണ്ണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണെന്നും അതുകൊണ്ടു തന്നെയാണ് കേരള ജനത ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിക്കുന്നതെന്നും ആർ.സജിലാൽ പറഞ്ഞു . ഉദ്ഘാടന സമ്മേളനത്തിൽ എൻ എം അലിയാർഅദ്ധ്യക്ഷത വഹിച്ചു. പി.കെ രാജേഷ് ,S വിഷ്ണു, TA റിയാസ് ,N H നൗഷാദ് എന്നിവർ
പ്രസംഗിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

error: Content is protected !!