Connect with us

Hi, what are you looking for?

AGRICULTURE

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി എം. എ. കോളേജ്; വിളവെടുപ്പ് മഹോത്സവം ആന്റണി ജോൺ എം എൽ എ ഉത്‌ഘാടനം നിർവഹിച്ചു

കോതമംഗലം :പഠനത്തോടൊപ്പം പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുത്ത്കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കിയ ‘വിളവ് ‘ പദ്ധതിയിലൂടെയാണ് കോളേജിന്റെ ഈ നേട്ടം.പ്രൊ ജെക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്‌ഘാടനം കോതമംഗലം എം. എൽ എ. ആന്റണി ജോൺ നിർവഹിച്ചു .കൃഷി സാമൂഹിക ഉത്തര വാദിത്വമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്, കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് മുൻ കൈ എടുത്ത് വരും തലമുറകൾക്കുകൂടിയായി കോളേജിലെ എൻ എസ് എസ്, നേച്ചർ ക്ലബ്‌ വിദ്യാർത്ഥികൾ ഈ ദൗത്യം ഏറ്റെടുത്തത്.

എം. എ ആർട്സ് & എഞ്ചി.കോളേജിലെ നേച്ചർ ക്ലബും , എൻ എസ് എസ് യൂണിറ്റും, കൃഷി വകുപ്പും സംയുക്തമായാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി ആരംഭിച്ചത് .വെണ്ട, വഴുതന, പാവൽ, പയർ, പടവലം, ചീര, തക്കാളി, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യതത് .കൃഷി രീതികൾ എല്ലാം ഹൈ ടെക് രീതിയിലായിരുന്നു. ആധുനിക കൃഷി രീതികളായ തുള്ളി നന വള പ്രയോഗവും, പുതയിടലും അവലംബിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ആധുനിക കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് അവബോധംനൽകി.വിളവെടുപ്പ് മഹോത്സവത്തിൽ കൃഷി ഡെപ്യുട്ടി ഡയറക്ടർ ഇന്ദു നായർ പദ്ധതി വിശദികരണം നടത്തി. കൃഷി വകുപ്പ് മുഖേന തൈകൾ, നിലമൊരുക്കൽ, വളം, കുമ്മായം, പന്തൽ,കാർഷിക ഉപകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾക്കായി 92,000രൂപയുടെ സാമ്പത്തിക സഹായമാണ് നൽകിയിട്ടുള്ളത്.

എം. എ.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്,കോതമംഗലം കൃഷി അസ്സി. ഡയറക്ടർ സിന്ധു വി പി , നേച്ചർ ക്ലബ്‌ കോ. ഓർഡിനേറ്റർമാരായ ഡോ. മേരിമോൾ മൂത്തേടൻ, ഡോ. ക്ലഡിൻ റോച്ച,എൻ. എസ് എസ്. പ്രോഗ്രാം കോ. ഓർഡിനേറ്റർമാരായ ഡോ. അൽഫോസാ സി. എ, ഡോ. എൽദോസ് എ. വൈ, പ്രൊഫ. ബൈബിൻ പോൾ, എൽദോ രാജ്‌,ജിൻസ കുരുവിള ,കോതമംഗലം അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ എൽദോസ് എബ്രഹാം, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഷിബി.എൽ, മുൻ കോതമംഗലം അഗ്രി. ഓഫീസർ ഇ. പി. സാജു തുടങ്ങിയവർ പങ്കെടുത്തു .

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....