×
Connect with us

CHUTTUVATTOM

ആഫ്രിക്കൻ പന്നിപ്പനി: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ നടപടി സ്വീകരിക്കണം

Published

on

കോതമംഗലം : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കവളങ്ങാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കവളങ്ങാട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ലൈസൻസ് പോലുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ നടപടി സ്വീകരിക്കണം. മറ്റു ജീവികളിലേക്കും പന്നിപ്പനി പടരുമെന്ന ഭീതി ജനങ്ങളിൽ നില നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭീതിയകറ്റാനുള്ള നടപടിയുണ്ടാകണം. പന്നിപ്പനി ബാധിച്ചതായി ബോധ്യപ്പെട്ടതിനു ശേഷവും പൊതുജനങ്ങളിൽ നിന്നും ദിവസങ്ങളോളം വിവരം മറച്ചുവച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ് അദ്‌ധൃക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, ട്രഷറർ എ എം ജോയി, ജോയിന്റ് സെക്രട്ടറി പി എം നൗഷാദ്, തോമാച്ചൻ ചാക്കോച്ചൻ ,എം എ മണി , എം ജി സാബു , ഗീത രാജേന്ദ്രൻ , ലിസി ആന്റണി, കെ കെ പരീത്, കെ എ സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

CHUTTUVATTOM

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

Published

on

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കാണ് ഏരിയ സെക്രട്ടറി അഭിരാം ഷൈകുമാര്‍ പരാതി നല്‍കിയത്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമുള്ള ഭീമന്‍ മരത്തിന്റെ ശിഖിരം ഉണങ്ങി ഏതുസമയവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണുള്ളത്. മരം വീണാല്‍ വൈദ്യുതി ലൈന്‍ അടക്കം തകര്‍ന്ന് വന്‍ അപകട സാധ്യതയാണുള്ളത്. കുട്ടികള്‍ ബസ് ഇറങ്ങി ഇതുവഴി നടന്നാണ് സ്‌കൂളിലേക്ക് പോകുന്നത്.

Continue Reading

CHUTTUVATTOM

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

Published

on

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ( എൻ.ഐ. ആർ.എഫ്.) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളുടെ പട്ടികയിൽനിന്നാണ് ആദ്യ 100 ൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ- കായികംരംഗത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം തിളക്കമാർന്ന നേട്ടം കൈവരിക്കാൻ എം.എ. കോളജിനെ സഹായിച്ചു.

കോളേജിൽ ബിരുദതലത്തിൽ 12 ഏയ്ഡഡ് പ്രോഗ്രാമുകളും 3 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി ( 5 വർഷം)കൂടാതെ 8 ഏയ്ഡഡ് പ്രോഗ്രാമുകളും 9 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ് , മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്. മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷമാണ് കലാലയത്തിലേത്. അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ, ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ സെന്റർ, സെമിനാർ ഹാളുകൾ എന്നിവ ഭിന്നശേഷി വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെയും ഇ ജേണലുകളുടെയും വൻ ശേഖരമുള്ള ലൈബ്രറി ,കേരളത്തിലെ മികച്ച കലാലയ ലൈബ്രറികളിലൊന്നാണ്. മികച്ചകായിക പരിശീലന സൗകര്യങ്ങളോടുകൂടിയതാണ് 65 ഏക്കർ വിസ്തൃതമായ ക്യാംപസ് . ഇതിൽ ഇൻഡോർ സ്‌റ്റേഡിയം, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടെന്നീസ് കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്കുകൾ , ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിംപിക്സ് നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ക്യാംപസിൽ തന്നെയുണ്ട്.

അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളേജ് കലാപരിപോഷണത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാത്ഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും ഉണ്ട്. ഈ അധ്യയവർഷം മുതൽ സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും.

റൂസയുടെ ധനസഹായത്തോടെ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ്, സ്പോർട്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ, ഫാക്കൽറ്റി – അലുമ്നി സ്കോളർഷിപ്പുകൾ കലാപ്രതിഭകൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ (20 പേർക്ക്) കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം ചേർത്ത് ഒരു കോടിയിൽപരം രൂപയുടെ വിവിധ സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2023 ലെ എക്സലൻസ് അവാർഡ് മാർ അത്തനേഷ്യസ് കോളേജിനാണ് ലഭിച്ചത്. ഈ വർഷത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 5 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ചരിത്രവിജയം നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച കായിക പ്രകടനത്തിനുള്ള 2021-22 ലെ മനോരമട്രോഫിയും ഈ വർഷം കേളേജ് സ്വന്തമാക്കിയിരുന്നു. ക്രൈസ്‌റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഡോ.ജോസ് തെക്കൻ ഓൾ കേരള ബെസ്റ്റ് ടീച്ചർ അവാർഡ് , എസ്.ബി കോളേജ് ചങ്ങനാശ്ശേരി നൽകുന്ന ബെർക്ക് മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ഈ വർഷം തന്നെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു ലഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷനും സ്വച്ഛതാ ആക്ഷൻ പ്ലാനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാംപ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കായികമേഖലക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ അനിൽഡ തോമസും ടി. ഗോപിയും കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ്‌ സജി ഇവർക്ക് പുറമെ കോമൺ വെൽത്ത് ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തിളങ്ങിയ മുഹമ്മദ്‌ അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽനിന്ന് ലോക കായിക ഭൂപടത്തിലേക്ക് ഉയർന്ന നക്ഷത്രങ്ങളാണ്.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

അഡ്മിഷന്
https://macollege. online/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

യു ജി പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 8-6-2023 .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 91 9496 7 92512, 0485 28 22 512, 28 22378

Continue Reading

CHUTTUVATTOM

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Published

on

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. വീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷന്‍ എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാചരണം. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ജീവികുലത്തിന് വംശനാശം വരുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മലിനീകരണത്തില്‍ നിന്ന് ജനങ്ങളും ഭരണകൂടങ്ങളും ജാഗ്രതയോടെ പെരുമാറണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിപൂണ്ട ജീവിതശൈലികള്‍ പ്രകൃതിക്കെതിരെയുള്ള യുദ്ധമായിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.ജെ.എ. യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷനായി. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആഷ ലില്ലി തോമസ്, പത്രപ്രവര്‍ത്തകരായ എ.കെ. ജയപ്രകാശ്, ജിജു ജോര്‍ജ, പി.പി. മുഹമ്മദ്, സി.ജെ. എല്‍ദോസ്, ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Recent Updates

NEWS7 hours ago

പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി...

CRIME8 hours ago

മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ....

CRIME8 hours ago

മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ...

NEWS8 hours ago

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ...

NEWS13 hours ago

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്....

CHUTTUVATTOM14 hours ago

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത്...

NEWS1 day ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM1 day ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM1 day ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM2 days ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS2 days ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM2 days ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

CRIME2 days ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ...

CHUTTUVATTOM2 days ago

വാവേലി – വേട്ടാംമ്പാറ റോഡരുകിലെ വനഭൂമിയിൽ അപകട ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു നീക്കണം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ...

NEWS3 days ago

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി...

Trending