കോതമംഗലം – കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച “ADVANCE RESCUE TENDER” വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വാർഡ് കൗൺസിലർ എ ജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സ്റ്റേഷൻ ഓഫീസർ റ്റി പി കരുണാകരൻ പിള്ള സ്വാഗതവും Gr.ASTO ബി സി ജോഷി നന്ദിയും പറഞ്ഞു.രക്ഷാ പ്രവർത്തനം കൂടുതൽ സുഗമമാക്കുവാൻ ഈ വാഹനം വഴി കഴിയും.അപകടങ്ങൾ ഉണ്ടാവുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചു മാറ്റുന്നതിന് വിഞ്ച് സംവിധാനത്തോട് കൂടിയ വാഹനത്തിൽ വിവിധ തരം ഹൈഡ്രോളിക്ക് കട്ടർ,ഇലട്രിക് കട്ടറുകൾ,ഡ്രില്ലർ,വിഷ വാതകം,പുക മുതലായവ വലിച്ചു കളയുന്നതിനുള്ള ബ്ലോവർ,BA സെറ്റ്,എയർ ലിഫ്റ്റിംഗ് മാറ്റ്,എമർജൻസി ലൈറ്റ് ഗ്ലാസ്,ബ്രക്കർ ബെൽറ്റ് കട്ടർ തുടങ്ങി ഒട്ടനവധി ആധുനിക ഉപകരണങ്ങളോട് കൂടിയതാണ് വാഹനം.
