അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം
എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗം എ എ രമണൻ, എം എം ബക്കർ, കെ ബി മുഹമ്മദ്, എം എം അബ്ദുൾ റഹ്മാൻ, കെ കെമൈതീൻ, പി കെ മുഹമ്മദ്, അജിൽസ് ഒ ജമാൽ, യു എ സുധീർ, കെ എസ് ഷൗക്കത്തലി, എ പി മുഹമ്മദ്, എം എം ബഷീർ, ഷെഫിൻ അലി എന്നിവർ പ്രസംഗിച്ചു.



























































