കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ അടിവാട് ജംഗ്ഷനേയും കൊച്ചി – മധുര ദേശീയപാതയേയും കുത്തുകുഴിയിൽ വച്ച് യോജിപ്പിക്കുന്ന പ്രധാന റോഡായ അടിവാട് – കുത്തുകുഴി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുവാൻ 2 കോടി 20 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ബി എം ബി സി നിലവാരത്തിലുള്ള നവീകരണത്തിൻ്റെ ഭാഗമായി ആവശ്യമുള്ളിടത്ത് കോൺക്രീറ്റിങ്ങും,റോഡ് ഷോൾഡർ സ്ട്രങ്ങ്തനിങ്ങ്,ഡ്രൈനേജ് പ്രവർത്തികൾ,സംരക്ഷണ ഭിത്തി,ട്രാഫിക് സേഫ്റ്റി സൈൻ ബോർഡുകൾ,സീബ്ര ലൈൻ റോഡ് മാർക്കിങ്ങ്,ക്രാഷ് ബാരിയർ,സ്റ്റഡ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തികൾ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
