കോതമംഗലം: അടിമാലിയിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. മേരിമാതാ ബസ് ഉടമയും,ബൈസൺവാലി സ്വദേശിയുമായ നടുവിലാംകുന്നിൽ ബോബൻ ജോർജ് (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30തോടെ അടിമാലി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഇരുമ്പുപാലം സ്വദേശി തെക്കേടത്ത് മനീഷ് മോഹനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനീഷ് ബസ് തൊഴിലാളിയാണ് .ഇവർ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയ്ക്കിടെയാണ് കത്തിക്കുത്തുണ്ടായത് എന്നാണ് വിവരം.അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							