അടിമാലി: ഹോട്ടലുടമകളെ കൊള്ളയടിക്കാൻ തട്ടിപ്പു സംഘങ്ങൾ സജീവം. പട്ടാളക്കാരും കേന്ദ്ര സർവിസിലെ ഉന്നത ഉദ്യോഗസ്ഥരും എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുന്ന സംഘത്തിന്റെ ഇര കളായവരിൽ ഏറെയും മൂന്നാർ, അടിമാലി മേഖലയിൽ ഹോട്ടൽ നടത്തുന്നവരാണ്. വൻകിട ഹോട്ടലുകൾ ഇൻറർനെറ്റ് പരസ്യങ്ങളി ൽ നൽകിയിരിക്കുന്ന മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് വിളിക്കുന്ന തട്ടിപ്പുകാർ ആദ്യം 10ഉം അതിലധികവും വരുന്ന പാർസൽ ആവശ്യപ്പെടും. ട്രെയ്നിങ്ങിൻറ ഭാഗമായി എത്തിയവർക്കുള്ളതാണ് ഭക്ഷണമെന്ന് പറഞ്ഞാണ് ഓർഡർ ചെയ്യുന്നത്. ഭക്ഷണം പാക്ക് ചെയ്ത് വെക്കാനും ഹോട്ടലുടമകൾ നിർദേശിക്കുന്ന സമയത്ത് ആളെത്തി വാങ്ങുമെന്നും അറിയിക്കും.
പാർസൽ എടുക്കാൻ എത്തുന്നതിനുമുമ്പ് പണം നൽകാൻ അക്കൗണ്ട് നമ്പറും ബാങ്ക് ബ്രാഞ്ചിന്റെ ഐ.എഫ്.എസ് കോഡും ആവശ്യപ്പെടും. പിന്നീട് പണമിടപാട് പൂർത്തിയാക്കാൻ ഫോണിൽ വന്ന എസ്.എം.എസ് തിരിച്ചയക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് നൽകുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകും. ഗൂഗിൾ പേ ചെയ്യണ മെന്ന് പറയുന്നവരോട് സർക്കാർ സ്ഥാപനങ്ങൾ ഗൂഗിൾ പേ ചെയ്യാറില്ലെന്നും മറുപടി നൽകും. ഹോട്ടൽ നടത്തിപ്പുകാരുടെ വിശ്വാസ മാർജിക്കുന്ന രീതിയിലാണ് സ്ത്രീ കളുൾപ്പെടെയുള്ളവർ വിളിക്കുക. മൂന്നാർ രണ്ടാം മൈലിൽ ഹോട്ടൽ നടത്തുന്ന സുധീർ പരാതിയുമായി അധികൃതരെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് രീതിയെക്കുറിച്ച് പുറത്തറിഞ്ഞത്.