Connect with us

Hi, what are you looking for?

CHUTTUVATTOM

നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി അൽത്താഫ് വിടവാങ്ങി.

നെല്ലിക്കുഴി: ചെറുവട്ടൂർ എം.എം കവലയിൽ താമസിക്കുന്ന കക്കാട്ട് നാസറിന്റെ മകൻ അൽത്താഫ് (20) മരണപ്പെട്ടു. ‘അക്യൂട്ട് മൈലോയിഡ് ലുക്കേമിയ’ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ ആന്റണി ജോൺ എംഎൽഎ ചെയർമാനായി അൽത്താഫ് ചികിത്സാ സഹായനിധി രൂപീകരിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് മജ്ജ മാറ്റിവെയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു അൽത്താഫ്. അതിനിടയിലാണ് രോഗം വീണ്ടും മൂർച്ഛിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ് അൽത്താഫ്. ഖബറടക്കം ഇന്ന് വൈകിട്ട് ഏഴുമണിക്ക് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സുധിയ(മാതാവ്)
ആഷിദ മോള്‍, ആഷ്ന മോള്‍ (സഹോദരങ്ങള്‍).

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...