Connect with us

Hi, what are you looking for?

NEWS

അടിയോടി പാർക്ക് , ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറുവാൻ ഒരുങ്ങുന്നു

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ കൗൺസിൽ ഇൻഫോർമേഷൻ അസിസ്റ്റൻറ് സോമു കെ തോമസ് ഉൾപ്പെടുന്ന സംഘം സന്ദർശനം നടത്തി. അടിയോടി പാർക്കിന്റെ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവത്ക്കരണവും പാർക്കിന്റെ ആശയം മുന്നോട്ട് വച്ച് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ് എം അലിയാരുമായി സംസാരിച്ചു.

ജില്ലാ പഞ്ചായത്തു മെമ്പർ റഷീദ സലിം ഫണ്ടനുവദിച്ച് സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിമ്മും
മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മിനി ഡാം സൈറ്റിലെ തുരുത്തു പോലുള്ള സ്ഥലത്തിന്റെ മനോഹാരിതയും വൈവിധ്യമുള്ള മരങ്ങളും തണലും നനുത്ത കാറ്റും സംഘത്തിന് ഏറെ ഇഷ്ടപ്പെട്ടു .ടൂറിസത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് സംഘം വിലയിരുത്തി.
കുട്ടികളുടെ പാർക്ക് ,മ്യൂസിക്കൽ ഫൗണ്ടൻ ,സാംസ്കാരിക- വായന പാർക്ക് ,വയോജന – ഭിന്നശേഷി സൗഹൃദ പാർക്ക് ,റേഡിയോ പാർക്ക് .ശാസ്ത്ര ഗണിത ശാസ്ത്ര പാർക്ക് ,ഗയിംഗ് കോർണർ ,കുട്ടികളുടെ മ്യൂസിയം ,ഫ്രി വൈ സ്പോട്ട് ,ഗ്രന്ഥശാല, ഷട്ടിൽ ,വോളിബോൾ കോർട്ട് , സേഫ്റ്റി കനാലിൽ (500 മീറ്റർ ഒഴുക്കില്ലാത്ത കനാൽ തടാകത്തിന് സമാനം) കൊട്ട വഞ്ചി ,ചെറിയ ചങ്ങാടം ,കയാക്കിംഗ് , ലോലെവൽ -ഹൈലവൽ കനാലിൽ നീന്തൽ അറിയുന്നവർക്ക് ഉയർന്നു ചാടി നീന്തി കുളിക്കുന്നതിന് ആധുനിക രീതിയിലുള്ള നീന്തൽ കേന്ദ്രം ,ലോ ലെവൽ – സേഫ്റ്റി കനാൽ സംഗമസ്ഥലത്ത് മിനി ഫ്ലോട്ടിംഗ് ബ്രിഡ്ജ്, മിനി ഡാമിൽ ഷട്ടറിനു സമീപം മെയ്ൻ കനാലിൽ സുരക്ഷിത ചൂണ്ടയിടൽ കേന്ദ്രം ,
പാർക്കിൽ കൃത്രിമ മഴയിൽക്കുളി, ക്വാർട്ടേഴ്സ് റോഡുമായി ബന്ധിപ്പിച്ച് റിംഗ് റോഡിൽ സുരക്ഷാവേലി നിർമ്മിച്ച് കുട്ടികളുടെ സൈക്കിൾ റൈഡിംഗ് പാത്ത് ,കളർ ലൈറ്റ് ഘടിപ്പിച്ച് ഷട്ടർ ഭാഗത്തെ വെള്ളച്ചാട്ടത്തിൽ മഴവിൽ നിറം സൃഷ്ടിക്കൽ ,പാർക്കിന് ചുറ്റും സുരക്ഷാ വേലിയിൽ അലങ്കാര എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കൽ ,പാർക്കിന് മുൻ വശം ഹൈ മാറ്റ്സ് ലൈറ്റ് ,വയോജന -ദിന്ന ശേഷി – ഷി സൗഹൃദ ടോയ്ലറ്റും വിശ്രമ കേന്ദ്രവും കോഫി ഷോ ഷോപ്പും നാടൻ ഭക്ഷണശാലയും ,വാഹന പാർക്കിംഗ് ഏരിയ ഉൾപ്പെടുന്ന വിപുലമായ പ്രൊജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും
അടിയോടി മെയ്ൻ കനാലിനു കുറുകെ അണകെട്ടിയാണ് മൂന്നു കനാലുകളിലൂടെ ജല സേചനത്തിന് വെള്ളം ഒഴുക്കുന്നത് .പാർക്കിനോട് ചേർന്ന് ഒരു സ്വകാര്യ വ്യക്തിയുടെ മിനി ജലവൈദ്യുതി ഉദ്പാദന കേന്ദ്രവും പ്രവർത്തന സജ്ജമായി കൊണ്ടിരിക്കുന്നു.ഇതിലെ വൈദ്യുതി ഉപയോഗിച്ച് ഓയിൽ മിൽ പ്രവർത്തിപ്പിക്കും അധിക വൈദ്യുതി കെ എസ് ഇ ബി ക്ക് നൽകും .അടിയോടി മിനി ഡാമിലെ വെള്ളം ഒരേ സമയം ജലസേചനത്തിനും വൈദ്യുതി ഉദ്പാദനത്തിനും ഉപയുക്തമാക്കാൻ ഈ പദ്ധതിക്ക് കഴിയും .ഇതു വഴി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനത്തിനും വിനോദത്തിനും അവസരം ലഭിക്കും. ഭൂതത്താൻകെട്ട്, ചെങ്കര ,ചെമ്മീൻകുത്ത് മുത്തംകുഴി കനാൽ ബണ്ട് റോഡുകൾ സുരക്ഷാവേലി നിർമ്മിച്ചും പാതയോര വിളക്കുകൾ സ്ഥാപിച്ചും ജലസേചന വകുപ്പിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി കിടക്കുന്ന സ്ഥലങ്ങളിൽ അലങ്കാര ഇല്ലികളും പൂച്ചെടികളും ഫ്രൂട്ട് ട്രീസും നട്ട് (തൊഴിലുറപ്പ് തൊഴിലും ഫണ്ടും പ്രയോജന പ്പെടുത്തും ) മനോഹര പച്ചതുരുത്തുകൾ നിർമ്മിച്ച് വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും . ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കുമായി ബന്ധിപ്പിക്കും .അടിയോടിയിൽ നിന്നും രണ്ടായി പിരിയുന്ന ലോലെവൽ കനാൽ റോഡ് പുലിമല ചർച്ച് ജങ്ഷനുമായും ,ഹൈലവൽ കനാൽ റോഡ് അയിരൂർപാടം പള്ളിക്കവല, ജാസ് പബ്ലിക് ലൈബ്രറി ജങ്ഷനുമായി ബന്ധിപ്പിക്കും .ഫാം ടൂറിസത്തിന് വലിയ സാധ്യതകളുള്ള പുലിമല ,അയിരൂർ പാടം, മുത്തംകുഴി ,ചെമ്മീൻ കുത്ത് ,ചെങ്കര, ഭൂതത്താൻകെട്ട് , മാലിപ്പാറ ,വേട്ടാമ്പാറ ,ആനോട്ടുപാറ പ്രദേശങ്ങളിലെ മികച്ച വൈവിധ്യമുള്ള ഫാമുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം സർക്യൂട്ട് തയ്യാറാക്കും .വിജ്ഞാനത്തിനും വിനോദത്തിനും ശാരീരിക മാനസീക ആരോഗ്യത്തിനും ടൂറിസം ഈ പദ്ധതി വഴി സാധ്യമാകും ഒപ്പം തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനാകും

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...