കോതമംഗലം: തലക്കോട് ചുള്ളിക്കണ്ടത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഐപ്പാറ ജോസിന്റെ അഞ്ച് പോത്ത് കിടാരികള്‍ക്കാണ് പരിക്കേറ്റത്. ഇവയെ മേയാന്‍ വിട്ടിരുന്നപ്പോഴാണ് ആസിഡ് ആക്രമണം. ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി ജോസ് പറഞ്ഞു.
