കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
നാഷണല്‍ ഹൈവേയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ പ്രദേശത്ത് വളരെ അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. കോതമംഗലം നേര്യമംഗലം റൂട്ടില്‍ ഏറ്റവും അപകടകരമായ സ്ഥിതി നിലവിലുള്ള ഒരു പ്രദേശമാണ് അപകടം നടന്ന സ്ഥലം. നിര്‍മ്മാണ പ്രവര്‍ത്തിയുടെ അശാസ്ത്രീയത കാരണം റോഡിലേക്ക് വെള്ളം കയറി ഒഴുകുകയും അത് മൂലം, നിലവിലുള്ള ഓട കൂടാതെ റോഡിനും ഓടക്കും ഇടയില്‍ കാനകള്‍ സ്വയം രൂപപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വലിയ വലിയ അപകടമാണ് ഇവിടെ കാത്തിരിക്കുന്നത്.
