Connect with us

Hi, what are you looking for?

NEWS

പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം. ഭാരത് സേവക് സമാജ് ദേശീയ മാധ്യമ പുരസ്‌കാരം, ജയൻ സ്മാരക മാധ്യമ പുരസ്കാരം, ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ കേരളീയം മാധ്യമ പുരസ്കാരം, കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്കാരം, നവപ്രതിഭ സാഹിത്യവേദി മാധ്യമ ശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവുമാണ്.

സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും, മാർ ബേസിൽ സ്കൂൾ റിട്ട. അധ്യാപകനുമായ കോതമംഗലം, ചേലാട് ചെങ്ങമനാടൻ സി. കെ. അലക്സാണ്ടറുടെയും, മേരിയുടെയും മകനായ ഏബിൾ, മെട്രോവാർത്ത ദിനപത്രത്തിന്റെ ലേഖകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമാണ്.ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌ അനിയാ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വ്യാഴാഴ്ച തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

AGRICULTURE

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ...

EDITORS CHOICE

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

Entertainment

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ്...

EDITORS CHOICE

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട്...

error: Content is protected !!