കൊച്ചി : മിസൈൽമാനെ പൊന്നിൽ തെളിയിച്ച് ഡാവിഞ്ചി സുരേഷ്. മൂവായിരം പവൻ സ്വർണ്ണാഭരണത്തിലാണ് ഇന്ത്യയുടെ മിസൈൽ മാൻ പുനർജനിച്ചത്. സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക എന്ന് പറഞ്ഞ് ഇന്ത്യയെ സ്വപ്നം കാണുവാൻ പഠിപ്പിച്ച ഭാരതത്തിന്റെ പ്രഥമ പൗരൻ ആയിരുന്ന എ പി ജെ അബ്ദുൽ കാലം എന്ന സുവര്‍ണപുരുഷന്‍റെ ഓര്‍മകള്‍ക്ക് മുൻപിൽ സ്വർണ്ണ ചിത്രം ഒരുക്കി ആദരം അർപ്പിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്. 2015 ജൂലൈ 27 നാണ് ഭാരതത്തിന്റെ 11 മത്തെ രാഷ്ട്രപതിയായിരുന്ന മിസൈൽ മാൻ ഓർമ്മയാകുന്നത്. ഡോ എ.പി.ജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് 6 വർഷം പിന്നിടുകയാണ്. 2015 ജൂലൈ 27 ന് വൈകിട്ട് ഏഴുമണിക്ക് ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം.
എൺപത്തിനാലാം വയസ്സിൽ അവുൽ പക്കീർ ജൈനലാബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം ലോകത്തോട് വിട പറഞ്ഞെങ്കിലും വാക്കുകളിലൂടെയും, പുസ്തകങ്ങളിലൂടെയും സ്വാധീനിച്ച ജീവിതങ്ങളിലൂടെയുമെല്ലാം അദ്ദേഹം ഇന്നും ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. ഈ ഓർമദിനത്തിൽ മൂവായിരം പവൻ സ്വർണാഭരണങ്ങൾ കൊണ്ട് എ പി ജെ അബ്ദുൽ കലാമിന്റെ ഛായ ചിത്രം ഒരുക്കി അദ്ദേഹത്തിന് ആദരം അർപ്പിക്കുകയാണ് ഈ കലാപ്രതിഭ.
വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും ഒരിക്കലും വരാത്ത ഒന്നാണ് സ്വര്‍ണമെന്ന് ഡാവിഞ്ചി പറയുന്നു. നൂറു മീഡിയതിലേയ്ക്കുള്ള യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയം ആണ് സ്വര്‍ണം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കൊട്ടെഴ്സു റോഡിലുള്ള ടി സി ഗോള്‍ഡ് ഉടമ ബിജു തെക്കിനിയത്തിന്‍റെയും സുഹൃത്ത് പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെ പത്തടി വലുപ്പത്തിലാണ് ഈ സ്വര്‍ണചിത്രം ഡാവിഞ്ചി ഒരുക്കിയത്.
സ്വര്‍ണത്തിന്‍റെ വളയും, മാലയും, മോതിരവും, പതക്കങ്ങളും, കമ്മലും ചെയിനും ഒക്കെയായി അഞ്ചുമണിക്കൂര്‍ സമയമെടുത്ത് വരച്ച ചിത്ര നിര്‍മാണത്തിന് ടി സി ഗോള്‍ഡ് സ്റ്റാഫുകളും ക്യാമാറാമെന്‍ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവരും ഡാവിഞ്ചി സുരേഷിന് സഹായത്തിനുണ്ടായിരുന്നു.