കോതമംഗലം: പൂയംകുട്ടിയിൽ മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി ബിജു(35)വിനെയാണ് കാണാതായത്. സ്വകാര്യ ബസ് ജീവനക്കാരനാണ്.
ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു പോകുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്കൂബ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഒഴുക്ക് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
