കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി രാവിലെ കുത്തുകുഴിയിൽ വച്ചാണ് അപകടം സംഭവിച്ചത്.
അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക്കപ്പ് വാൻ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിഖിലിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.



























































