Connect with us

Hi, what are you looking for?

NEWS

വീട്ടിലേക്കും ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം

കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാള്‍ക്ക് പരിക്കേറ്റു. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത് താമസിക്കുന്ന കോട്ടയ്ക്കല്‍ ആദിവാസി ഉന്നതിയിലെ വിനോദി(43)ന് ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ വിനോദ് കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സ തേടി. മാമലക്കണ്ടം കൊയ്നിപ്പാറ ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജീപ്പ് ഓടിച്ചിരുന്ന മാമലക്കണ്ടം തുമ്പേപ്പറമ്പില്‍ രതീഷി(കുഞ്ഞന്‍-43)ന്‍ പേരില്‍ കുട്ടന്പുഴ പോലീസ് കേസെടുത്തു.

മാമലക്കണ്ടം ഇടപ്പറമ്പില്‍ വിജയമ്മയുടെ വീടിനോട് ചേര്‍ന്നാണ് വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടന്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കും പരിക്കേറ്റതായി പറയുന്നു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്ന് ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്ക് നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിച്ച് എന്തൊക്കെയോ വലിച്ചെറിയുന്നതും കാണാം. സംഭവത്തില്‍ രതീഷും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് പോലീസിനോട് രതീഷിന്റെ വീട്ടുകാര്‍ പറഞ്ഞത്. രതീഷിനായി പോലീസ് അന്വേഷണം നടത്തിവരുന്നു.

You May Also Like

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

NEWS

കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ  കുമാരി നിമ ജിജോയെ...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ്‌ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വന്യം- രണ്ടാം പതിപ്പ്’ എന്ന പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ്...

NEWS

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ “മനസ്സോടെ ഇത്തിരി മണ്ണ് ” എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് ചെറുവട്ടൂർ...

NEWS

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

error: Content is protected !!