Connect with us

Hi, what are you looking for?

NEWS

കീരംപാറ വനാതിര്‍ത്തി മേഖലയിലെ കാട്ടാനയടക്കമുള്ള വന്യജീവി ശല്യത്തിന് പരിഹാരം വേണം: ഷിബു തെക്കുംപുറം

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന് യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. കഴിഞ്ഞ ഏതാനും വര്‍ഷമായി വനങ്ങള്‍ വളരെ കുറവുള്ള കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളിലാണ് വന്യജീവികളുടെ കടന്ന് കയറ്റം നിരന്തരം അനുഭവപ്പെടുന്നത്. ചേലമല എന്ന സ്ഥലമാണ് കീരംപാറ പഞ്ചായത്തിലെ വനമായിട്ടുള്ളത്. മറ്റുള്ള മുഴുവന്‍ പ്രദേശങ്ങളും റബ്ബര്‍ത്തോട്ടങ്ങളും, പൈനാപ്പിള്‍ കൃഷിയിടങ്ങളും മറ്റ് വിവിധ കൃഷികളും, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളുമാണ്. പെരിയാര്‍ പുഴ നീന്തി കടന്നാണ് കാട്ടാനകള്‍ എത്തുന്നത്.

കുട്ടമ്പുഴ വനമേഖലകളില്‍ നിന്നും, ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി ഭാഗങ്ങളില്‍ നിന്നുമാണ് പുന്നേക്കാട് മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടമ്പുഴ മേഖലയില്‍ നിന്നും എട്ടോളം ആനകളാണ് കൂട്ടമായ് എത്തിയത്. ഈ ആനകള്‍ അക്രമവാസനയുള്ളതുമാണ്. കാര്‍ ആക്രമിക്കുകയും ആംബുലൻസിന്‍റെ പുറകെ ഓടി എത്തിയതും ഈ കാട്ടാന കൂട്ടങ്ങളാണ്.
സ്ഥിരമായി ആര്‍.ആര്‍.ടി.യെ നിയമിക്കുകയും, വനപാലകരും, വാച്ചര്‍മാരും നിരീക്ഷണം നടത്തി പ്രസ്തുത ആനകൂട്ടങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുകയും, ഹാങിംഗ് ഫെന്‍സിങ്ങും കോണ്‍ക്രീറ്റ് വേലികളും, ട്രഞ്ചുകളും നിര്‍മ്മിക്കുകയും വേണം. ഈ ആവശ്യങ്ങള്‍ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പറഞ്ഞു.യു.ഡി.എഫ്. കീരംപാറ മണ്ഡലം ചെയര്‍മാന്‍ രാജു പള്ളിത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്ജ് ഇടത് എം.എല്‍.എ.യ്ക്കും പിണറായി സര്‍ക്കാരിനുമെതിരെ കുറ്റപത്രം വായിച്ചു.

യു.ഡി.എഫ്. മണ്ഡലം നേതാക്കളായ ബിനോയ് സി. പുല്ലന്‍, ജോജി മുക്കാലി വീട്ടില്‍, മാമച്ചന്‍ ജോസഫ് എന്നിവര്‍ കര്‍ഷക നഷ്ടങ്ങളുടെ സാക്ഷ്യ വിവരണം നടത്തി.
യു.ഡി.എഫ്. നേതാക്കളായ ബാബു ഏലിയാസ്, ഷെമീര്‍ പനയ്ക്കല്‍, പ്രിൻസ് വർക്കി, എ.റ്റി. പൗലോസ്, മാത്യു ജോസഫ്, എം.എം. അഷറഫ്, പി.എ. മാമച്ചന്‍, ജനപ്രതിനിധികളായ ഗോപി മുട്ടത്ത്, കാന്തി വെള്ളകൈയ്യന്‍, റാണിക്കുട്ടി ജോര്‍ജ്, ജെയിംസ് കോറ മ്പേൽ, ജോമി തെക്കേക്കര, ബീന റോജോ, പി.റ്റി. ഷിബി, കെ.ഇ. കാസിം, റീന ജോഷി, ബിജു ചെറിയാന്‍, ബിനോയ് മഞ്ഞുമ്മേക്കുടി, എം.സി. അയ്യപ്പന്‍, മഞ്ചു സാബു, ബേസില്‍ കാരാംഞ്ചേരി, അജി എല്‍ദോസ്, ബേസില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു

You May Also Like

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം: നാട്ടില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍. കോതമംഗലം, കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ മേഖലകളില്‍...

NEWS

കോതമംഗലം :കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും, ഹരിതകർമ്മസേന അംഗങ്ങളെയും ആശാവർക്കർമാരെയും ആദരിച്ചു. ക്ഷേത്രം ഭജന മണ്ഡപത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് തുടക്കമായി.കോതമംഗലം ഡിപ്പോയ്ക്കായി അനുവദിച്ച ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ആദ്യ സർവീസ് ആന്റണി ജോൺ എംഎൽഎ...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

error: Content is protected !!