Connect with us

Hi, what are you looking for?

NEWS

വേമ്പനാട്ട് കായലിലെ ഓളങ്ങളെ വകഞ്ഞുമാറ്റി ചരിത്രത്തിലേക്ക് നീന്തിക്കയറനൊരുങ്ങി ആറ് വയസുകാരൻ

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 14 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള കോതമംഗലം സ്വദേശിയായ ശ്രാവൺ എസ് നായർ . അതി സാഹസികമായ ഈ നീന്തൽ പ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഈ വിദ്യാർത്ഥി .
കഴിഞ്ഞ ഫെബ്രുവരി 28 തീയതി കോതമംഗലം,വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു.അന്ന് സഹോദരി ശ്രേയയുടെ ഒപ്പം നീന്തൽ കാണാൻ വന്ന ശ്രാവണിന് നീന്തൽ പഠിക്കണം എന്ന ആഗ്രഹം പരിശീലകൻ ബിജു തങ്കപ്പനോടും പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായരോടും പറയുകയായിരുന്നു .

ചുരുങ്ങിയ മാസം കൊണ്ട് നീന്തലിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തുടങ്ങിയ ശ്രാവണിനെ കൂടുതൽ ഉന്നതിയിൽ എത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന് തോന്നി. ഇതിനെ തുടർന്നാണ് സാഹസികമായ ഈ നീന്തൽ.മാതാപിതാക്കളായ കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്തിന്റെയും രഞ്ചുഷയുടെയും മകനായ ശ്രാവൺ വളരെ കുത്തൊഴുക്കുള്ള മുവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകര യിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശ്രാവൺ 14 ന് നീന്തൽ നടത്താൻ ഒരുങ്ങുന്നത്. വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ് – വൈക്കം പ്രദേശം. ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു 6 വയസ്സുകാരൻ നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇത് വരെയുള്ള റെക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്.

ശ്രാവണിനു പിന്തുണയുമായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും, കനേഡിയൻ സ്കൂളും പിന്നിലുണ്ട്. സാംസ്‌കാരിക – സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും, ചലച്ചിത്ര താരങ്ങളും, കായിക താരങ്ങളും അടക്കം നിരവധി പേർ നവ മാധ്യമങ്ങളിലൂടെ ശ്രാവണിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ട് കായൽ നീന്തി കയറി റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ താരമാണ് ശ്രാവൺ.
കാലാവസ്ഥ അനുകൂല മാണെങ്കിൽ ശ്രാവൺ ഒന്നര മണിക്കൂർ കൊണ്ട് കായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു .

You May Also Like

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

error: Content is protected !!